Quantcast
Channel: Latest blog entries
Viewing all articles
Browse latest Browse all 45

തൊഴില്‍ മനശ്ശാന്തി കവരുമ്പോള്‍

$
0
0

സമ്പദ്’വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഏറിയ മാത്സര്യവും മൂലം ഇന്ന്‍ മിക്ക തൊഴില്‍മേഖലകളിലുമുള്ളവര്‍ ഏറെ മനസ്സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച തങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യത്തെ അപ്രസക്തമാക്കിക്കളയുമോ, വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ തൊഴില്‍നഷ്ടത്തിനിടവരുത്തുമോ, ഒപ്പമുള്ളവര്‍ പിരിച്ചുവിടപ്പെട്ടാല്‍ ഓവര്‍ടൈം  അദ്ധ്വാനിക്കേണ്ടതായിവരുമോ എന്നൊക്കെയുള്ള ആശങ്കകള്‍ പ്രബലമാണ്. അടുത്ത ക്വാര്‍ട്ടറിലെ അറ്റാദായത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന പല കമ്പനികളും തൊഴിലാളികളോടു പെരുമാറുന്നത് കവലച്ചട്ടമ്പികളുടെ രീതിയിലാണെന്ന് പല ഗവേഷകരും അനുമാനിക്കുന്നുണ്ട്. തീരുമാനങ്ങളെല്ലാം തൊഴില്‍ദാതാക്കള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യവും അദ്ധ്വാനത്തിനനുസരിച്ച പ്രതിഫലം കിട്ടാതെപോവുന്നതും ചിലപ്പോള്‍ മാസങ്ങളേക്ക് ശമ്പളമേ കിട്ടാതെവരുന്നതുമൊക്കെ ആധുനിക തൊഴിലിടങ്ങളെ ഏറെ സമ്മര്‍ദ്ദജനകങ്ങളാക്കുന്നുണ്ട്. ASSOCHAM എന്ന സംഘടന നടത്തിയ സര്‍വേയുടെ അനുമാനപ്രകാരം 2009-നും 2015-നുമിടയില്‍ തൊഴില്‍ജന്യമായ മാനസികസമ്മര്‍ദ്ദം ഇന്ത്യയിലുണ്ടാക്കിയ നഷ്ടം 72,000 കോടി രൂപയുടേതാണ്. റീഗസ്  എന്ന മള്‍ട്ടിനാഷണല്‍കമ്പനിയുടെ പഠനം വെളിപ്പെടുത്തിയത് ഇന്ത്യയിലെ തൊഴിലാളികളില്‍ 71% പേരും തൊഴില്‍സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടെന്നാണ്. തൊഴിലിലെ അസംതൃപ്തി, അടിക്കടിയുള്ള ജോലിമാറ്റങ്ങള്‍, കാര്യക്ഷമത നഷ്ടമാവല്‍ എന്നിങ്ങനെ പല പ്രശ്നങ്ങള്‍ക്കും വഴിവെക്കാറുള്ള തൊഴില്‍സമ്മര്‍ദ്ദം പലപ്പോഴും എടുത്തുചാട്ടം, ലഹരിയുപയോഗം, അമിത മദ്യപാനം എന്നിവക്കും അകാലമരണത്തിനു പോലും നിമിത്തമാവാറുമുണ്ട്.


Read More

Viewing all articles
Browse latest Browse all 45

Trending Articles